പിഞ്ചുകുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച് മുങ്ങി; വ്യാജ സിദ്ധനെ ബിയര്‍ പാര്‍ലറില്‍ വെച്ച് പിടിയിലായി

കണ്ണൂര്‍: ആസ്തമ രോഗത്തിന് ചികിത്സയ്‌ക്കെത്തിയ യുവതിയെ ഗര്‍ഭിണിയാക്കിയ ശേഷം പ്രസവിച്ച കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ വ്യാജ സിദ്ധനെ ബിയര്‍ പാര്‍ലറില്‍ വെച്ച് പൊലീസ് പിടികുടി. അഴീക്കല്‍ ലൈറ്റ് ഹൗസിനടുത്താണ് പിഞ്ചുകുഞ്ഞിനെ ഇയാള്‍ ഉപേക്ഷിച്ചത്. വലിയൂര്‍ ലത്തീഫ് തങ്ങള്‍ എന്ന വ്യാജ സിദ്ധനാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ആസ്തമ രോഗത്തിന് ചികിത്സ തേടിയാണ് യുവതി സിദ്ധന്റെ അടുത്തെത്തിയത്. ദത്ത് നല്‍കാനാണെന്ന് പറഞ്ഞാണ് ഇയാള്‍ കുഞ്ഞിനെ വാങ്ങിയത്. ചികിത്സയ്‌ക്കെത്തുന്ന സ്ത്രീകളെ ചതിച്ച് ആഭരണങ്ങളും ഇയാള്‍ തട്ടിയെടുക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കുഞ്ഞിനെ വെള്ളത്തുണിയില്‍ പൊതിഞ്ഞനിലയിലാണ് ഉപേക്ഷിച്ചത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ പരിസരവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് വളപട്ടണം എസ്.ഐ.ശ്രീജിത്ത് കൊടേരിയും സംഘവും സ്ഥലത്തെത്തി കുഞ്ഞിനെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.

© 2022 Live Kerala News. All Rights Reserved.