ജാതിയധിക്ഷേപം നേരിട്ടതിന് ജയിലിലടയ്ക്കപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ക്ക് ജാമ്യം ; എല്ലാ ശനിയാഴ്ച്ചയും പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് ഉപാധി

കണ്ണൂര്‍: സിപിഎമ്മുകാരുടെ ജാതിയധിക്ഷേപം നേരിട്ടതിന് ജയിലിലടയ്ക്കപ്പെട്ട ദളിത് പെണ്‍കുട്ടികള്‍ക്ക് ജാമ്യം. അഖില, അഞ്ജന എന്നീ പെണ്‍കുട്ടികള്‍ക്ക്ാണ് തലശ്ശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചയും പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം യുവതികള്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ അതും ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അഖിലയും അഞ്ജനയും അഞ്ജനയുടെ ഒന്നര വയസ്സുള്ള കുഞ്ഞുമാണ് കണ്ണൂരിലെ വനിതാ ജയിലില്‍ കഴിഞ്ഞിരുന്നത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ സംഭവം വിവാദമായിരുന്നു. വീടിനടുത്തുള്ള കടയില്‍ പോയ യുവതികളെ പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഇത് പാര്‍ട്ടി ഓഫീസില്‍ ചെന്ന് ഇവര്‍ ചോദ്യം ചെയ്തതിന് ആയുധവുമായി അതിക്രമിച്ചു കടക്കലും അനധികൃത സംഘം ചേരലും ഉള്‍പ്പെടെയുള്ള വകുപ്പ് ഉപയോഗിച്ച് കേസെടുക്കുകയായിരുന്നു. ഭവനഭേദനം ഉള്‍പ്പെടെ ജാമ്യമില്ലാത്തതും ഏഴ് വര്‍ഷം വരെ തടവ് ലഭിക്കുന്നതുമായ 452 മാരകായുധങ്ങള്‍ ഉപയോഗിച്ചെന്ന് വരുന്ന 324 വകുപ്പുകളും ചേര്‍ത്തു കേസെടുത്ത രണ്ടു സ്ത്രീകള്‍ രണ്ടാഴ്ചയായി ജയിലിലായിരുന്നു.ഇതിനെതിരെ ദളിത് സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.