പതിനാറുകാരിയെ അമ്മ കാമുകന് കാഴ്ച്ചവെച്ചു; പീഡനത്തിന് ഇരയായ പെണ്‍കുട്ടി തൂങ്ങിമരിച്ചു

തിരുവനന്തപുരം: പതിനാറുകാരിയെ അമ്മ കാമുകന് കാഴ്ച്ചവെച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി തൂങ്ങിമരിച്ചു. വെട്ടുകാട് ബാലന്‍നഗറില്‍ രമണിയുടെ മകളാണു ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു രമണി, എറണാകുളം കോതമംഗലം പാണപ്പെട്ടിയില്‍ മുഹമ്മദ് അലി (44) എന്നിവര്‍ പൊലീസിന്റെ പിടിയില്‍.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ കഴിഞ്ഞ 12നു വൈകിട്ടാണു പെണ്‍കുട്ടി വെട്ടുകാട്ടില്‍ അമ്മൂമ്മ താമസിക്കുന്ന വീട്ടിലെത്തി തൂങ്ങിമരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു നിരന്തരം ഇരയായിരുന്നെന്നു വ്യക്തമായി. സാക്ഷിമൊഴികളുടെയും ആത്മഹത്യാക്കുറിപ്പിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന മുഹമ്മദ് അലിയാണു പീഡനം നടത്തിയതെന്നും അമ്മ ഒത്താശ ചെയ്‌തെന്നും തെളിഞ്ഞു. വിദേശത്തു ജോലി ചെയ്തിരുന്ന രമണി 2006ല്‍ അവിടെവച്ചു പരിചയപ്പെട്ട മുഹമ്മദ് അലിയുമായി ഒന്നിച്ചു കഴിയുകയും നാട്ടിലുള്ള ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തുകയും ചെയ്തു. കോതമംഗലത്തും പെരുമ്പാവൂരിലും അലിയുമൊന്നിച്ചു രമണി കഴിയവേയാണു മകളെ പീഡനത്തിനിരയാക്കിയത്. ഇതേത്തുടര്‍ന്നാണു പെണ്‍കുട്ടി അമ്മൂമ്മയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്തത്.

© 2022 Live Kerala News. All Rights Reserved.