ജനസമ്പര്‍ക്ക പരിപാടിക്കിടെ ലണ്ടനില്‍ പാര്‍ലമെന്റംഗം വെടിയേറ്റു മരിച്ചു; യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമോ എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധന നടക്കാനിരിക്കെയാണ് സംഭവം

ലണ്ടന്‍: വടക്കന്‍ ലണ്ടനിലെ ബാട്ലി ആന്‍ഡ് സ്പെന്‍ മണ്ഡലത്തില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെ ബ്രിട്ടന്‍ ലേബര്‍ പാര്‍ട്ടിയുടെ വനിതാ എംപി് ജോ കോക്‌സ്(40) ആണ് വെടിയേറ്റ് മരിച്ചത്. പൊതുനിരത്തില്‍ എംപിയെ കുത്തിപ്പരുക്കേല്‍പിച്ചശേഷം അക്രമി വെടിവയ്ക്കുകയായിരുന്നു. തടയാന്‍ ചെന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു. അമ്പത്തിരണ്ടുകാരനായ ഒരാള്‍ അറസ്റ്റിലായതായി വെസ്റ്റ് യോര്‍ക്ഷര്‍ പൊലീസ് പറഞ്ഞു. കൊലയുടെ കാരണം വ്യക്തമല്ല.ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്നു തീരുമാനിക്കാനുള്ള ഹിതപരിശോധന 23 നു നടക്കാനിരിക്കെയാണു യൂറോപ്യന്‍ യൂണിയന്‍ അനുകൂല നിലപാടുള്ള എംപി കൊല്ലപ്പെട്ടത്. വെസ്റ്റ് യോര്‍ക്ഷറിലെ ബിര്‍സ്റ്റാളിലാണ് അക്രമം നടന്നത്. വെടിയേറ്റ് വഴിയോരത്തു കിടക്കുന്ന നിലയിലാണ് എംപിയെ പൊലീസ് കണ്ടെത്തിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്നു ശക്തമായി വാദിക്കുന്ന യുവനേതാക്കളിലൊരാളായ കോക്സ് വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. എംപിയുടെ മരണത്തെത്തുടര്‍ന്ന് ഹിതപരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

© 2024 Live Kerala News. All Rights Reserved.