കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം സൂര്യാഗോപിക്ക്; ഉപ്പുമഴയിലെ പച്ചിലകള്‍ക്ക്

കോഴിക്കോട്: കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യപുരസ്‌കാരം ലഭിച്ചത് സൂര്യാഗോപിക്ക്. സൂര്യാഗോപിയുടെ ഉപ്പുമഴയിലെ പച്ചിലകള്‍ എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. അന്‍പതിനായിരം രൂപയും ഫലകവുമാണ് പുരസ്‌കാരം. കവി ആറ്റൂര്‍ രവിവര്‍മയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗസമിതിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്. എന്‍ പി ഹാഫിസ് മുഹമ്മദിന്റെ കുട്ടിപ്പട്ടാളത്തിന്റെ കേരളപര്യടനം എന്ന പുസ്തകം ബാലസാഹിത്യപുരസ്‌കാരത്തിന് അര്‍ഹമായി.