മണ്ണുംചാരി നിന്നവന്‍ പെണ്ണുംകൊണ്ടുപോയി; മലാപ്പറമ്പ് വിഷയത്തില്‍ അവസാനമെത്തിയ ജില്ലാകളക്ടറെ താരമാക്കി പത്രങ്ങള്‍; സമരപാതയില്‍ ഉറച്ച് നിന്നവര്‍ അവഗണിക്കപ്പെട്ടതില്‍ എതിര്‍പ്പുമായി മാധ്യമപ്രവര്‍ത്തകര്‍

കോഴിക്കോട്: വര്‍ഷങ്ങളായി മഴയും വെയിലും വകവെയ്ക്കാതെ മലാപ്പറമ്പ് എയുപി സ്‌കൂള്‍ നിലനിര്‍ത്താനായി പൊരുതിക്കയറിയവരെ മാറ്റിനിര്‍ത്തി, ഇന്നലെ സ്‌കൂള്‍ അടച്ചുപൂട്ടാനൊരുങ്ങവെ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന് താരപരിവേഷം നല്‍കിയതില്‍ പ്രതിഷേധം. പ്രശ്‌നത്തില്‍ നേരിട്ട് ഇടപെട്ടിരുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ് അവസാനമെത്തിയ ജില്ലാ കളക്ടര്‍ക്ക് ക്രഡിറ്റ് പതിച്ചുനല്‍കിയതില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്.

13423903_1034178213330483_9040595976262658021_n

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ സമരക്കാര്‍ക്കൊപ്പം മുന്‍പന്തിയില്‍ നിന്ന കോഴിക്കോട് നോര്‍ത്ത് എംഎല്‍എ പ്രദീപ് കുമാര്‍, രക്ഷകര്‍തൃസമിതിയിലെ ഭാസി മലാപ്പറമ്പ് തുടങ്ങിയവരെയെല്ലാം പിന്നിലാക്കിയാണ് മണിക്കൂറുകള്‍ക്കകം സോഷ്യല്‍മീഡിയയിലെ താരം കളക്ടര്‍ ബ്രൊ ക്രഡിറ്റ് അടിച്ചുമാറ്റി സ്ഥലം വിട്ടത്. സ്‌കൂള്‍ അടച്ചുപൂട്ടാന്‍നേരം സ്ഥലത്തെത്തിയ കളക്ടര്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങളാണ് മുഖ്യാധാരാ പത്രങ്ങളിലും ചാനലുകളിലും വാര്‍ത്തയായത്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകരില്‍ ഒരുവിഭാഗംതന്നെയാണ് രംഗത്ത് വന്നത്. ഇവിടുത്തെ കുട്ടികളുടെ പഠനം കളക്ട്രേറ്റില്‍ തുടരുമെന്ന വാര്‍ത്തയിലും ജില്ലാ കളക്ടറാണ് ഇതൊക്കെ ചെയ്തതെന്നരീതിയിലാണ് മിക്ക മാധ്യമങ്ങളും വാര്‍ത്ത നല്‍കിയത്. ഈ ഉജ്വലമായ സമരത്തില്‍ കളക്ടറുടെ പങ്കെന്താണെന്ന് ചോദിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ കെ സി ബിബിന്‍ എഫ്ബിയില്‍ ഇട്ട പോസ്റ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്.

 

bbi

© 2024 Live Kerala News. All Rights Reserved.