കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി മരിച്ചു; ഞരമ്പ് മുറിച്ച ശേഷമാണ് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയത്

ആലപ്പുഴ: ചെങ്ങന്നൂരില്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിനിയാണ്. വെണ്മണി സ്വദേശി ആതിരാ കൃഷ്ണനാ(20)ണ് മരിച്ചത്. ഞരമ്പ് മുറിച്ച ശേഷമാണ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമായില്ല.

© 2024 Live Kerala News. All Rights Reserved.