ഡല്‍ഹിയില്‍ മൂന്നു വയസുകാരിയെ 10 വയസുകാരന്‍ പീഡിപ്പിച്ചു; മിഠായി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയാണ് പീഡനം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മംഗോള്‍ പുരിയില്‍ മൂന്നു വയസുകാരിയെ 10 വയസുകാരന്‍ പീഡിപ്പിച്ചു. വീടിന് മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ മിഠായി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കരഞ്ഞെത്തിയ കുട്ടിയോട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോളാണ് സംഭവമറിഞ്ഞത്. കുട്ടിയെ ഡല്‍ഹി സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷം വിട്ടയച്ചു. ആണ്‍കുട്ടിയെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ദ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (പോസ്‌കോ )ആക്ടിന് കീഴില്‍ പീഡനത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.