അടച്ചിട്ട വീട്ടില്‍ രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ട നിലയില്‍; ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അടച്ചിട്ട വീട്ടില്‍ രണ്ട് കുട്ടികളടക്കം മൂന്ന് പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശബ്‌നം (9), മെഹറുന്നിസ (19), ഇവരുടെ മാതാവ് സൈറ (50) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വടക്കു കിഴക്കന്‍ ദില്ലിയിലെ ഉസ്മാന്‍പൂരിലുള്ള ബ്രഹ്മപുരിയില്‍ ഞായറാഴ്ച വൈകീട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളുടെ മൃതദേഹം വീടിന്റെ ആദ്യ നിലയിലും സൈറയുടേത് രണ്ടാമത്തെ നിലയിലുമാണ് കണ്ടെത്തിയത്. വീടിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.