കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; ജിഷയുടെ ഘാതകനെ കണ്ടെത്തി ഏറ്റവും വലിയ ശിക്ഷ നല്‍കണം; സ്ട്രീറ്റ് എന്‍കൗണ്ടര്‍ സര്‍വേ ഫലം

കോഴിക്കോട്: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ജിഷയെ നിഷ്ഠൂരമായി കൊലപ്പെടുത്തിയതിന്റെ പാശ്ചാത്തലത്തില്‍ സ്ട്രീറ്റ് എന്‍കൗണ്ടര്‍ നടത്തിയ സര്‍വെയുടെ അഭിപ്രായങ്ങള്‍ പുറത്തുവന്നു. വ്യത്യസ്ഥ വയസുകളിലുള്ള പുരുഷന്‍മാരുടെയും സ്ത്രീകളുടെയും അഭിപ്രായങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിടുണ്ട്. മൂന്ന് ചോദ്യങ്ങള്‍ക്കാണ്് ഉത്തരം തേടിയത്. കേരളത്തിലെ സ്ത്രീകള്‍ സുരക്ഷിതരാണോ? ഈ ചോദ്യത്തിന് ഭൂരിഭാഗവും നല്‍കിയ ഉത്തരം സ്ത്രീകള്‍ പൊതുയിടത്തില്‍ സുരക്ഷിതരല്ലയെന്നാണ്. ചിലരാകട്ടെ വൈകിട്ട് ആറ് കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് പുറത്ത് ഇറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത്. അതുപോലെ തന്നെ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിച്ചാല്‍ തുറിച്ചുനോക്കുന്ന സമൂഹത്തെക്കുറിച്ചാണ്. പീഡിപ്പിച്ച പ്രതിക്ക് എന്ത് ശിക്ഷ നല്‍കണം എന്നതാണ് അടുത്ത ചോദ്യം? ഇതില്‍ കൂടുതല്‍ പേരും പ്രതികരിച്ചത് കുറ്റവാളിക്ക് ഏറ്റവും വലിയ ശിക്ഷ നല്‍കണം. കുറ്റവാളിക്ക് പിന്നെ മറ്റൊരു സ്ത്രീയോട് ഇങ്ങനെ പെരുമാറാന്‍ ഭയം തോന്നുന്ന ശിക്ഷയാവണം. ഇയാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കണം തുടങ്ങിയ അഭിപ്രായങ്ങള്‍ പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കുമോ? ചെറിയശതമാനം പേര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ചിലര്‍ പറഞ്ഞു വിവാഹം എന്നത് ഒരു വ്യക്തിയുടെ താല്‍പര്യമാണ്. അവര്‍ക്ക് ഇഷ്ടമാണേങ്കില്‍ കുഴപ്പമില്ല.

 

© 2024 Live Kerala News. All Rights Reserved.