ലൈംഗിക ബന്ധത്തിനിടെ നവവധു കന്യകയല്ലെന്ന് തിരിച്ചറിഞ്ഞു; 48 മണിക്കൂറിനുള്ളില്‍ ബന്ധം വേര്‍പ്പെടുത്തി; നടപടി ജാതി പഞ്ചായത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന്

മുംബൈ: ആദ്യരാത്രിയില്‍ ലൈംഗിക ബന്ധത്തിനിടെ സംശയംതോന്നിയ യുവാവ് പ്രാകൃതമായ രീതിയില്‍ പരിശോധന നടത്തിയപ്പോഴാണ് നവവധു കന്യകയല്ലെന്ന് യുവാവ് തിരിച്ചറിഞ്ഞത്. ജാതി പഞ്ചായത്തിന്റെ നിര്‍ദേശത്തോടെ 48 മണിക്കൂറിനുള്ളില്‍ വിവാഹമോചനം നടത്തി. മഹാരാഷ്ര്ടയിലെ നാസികിലാണ് സംഭവം. സ്‌റ്റേറ്റ് പോലീസിലേക്ക് സെലക്ഷന് കിട്ടിയ പെണ്‍കുട്ടി വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യാറുള്ളതായി സോഷ്യല്‍ വര്‍ക്കര്‍ പറയുന്നു. ഒട്ടും ശാസ്ത്രീയ അടിസ്ഥാനമില്ലാതെ നാട്ടുക്കൂട്ടം വിവാഹമോചനം നടത്തിയത്. സംഭവത്തില്‍ സോഷ്യല്‍ വര്‍ക്കറുടെ സഹായത്തോടെ ജാതി പഞ്ചായത്തിലെ മുതിര്‍ന്ന വ്യക്തിയുമായി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് പെണ്‍കുട്ടി വരനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.