മെഡിക്കല്‍, എഞ്ചിനിയറിങ് എന്‍ട്രന്‍സ് ഫലം പ്രഖ്യാപിച്ചു; 1,04,787 പേര്‍ യോഗ്യത നേടി; കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവറിന് ഒന്നാം റാങ്ക്

തിരുവനന്തപുരം: മെഡിക്കല്‍, എഞ്ചിനിയറിങ് എന്‍ട്രന്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷയില്‍ 1,04,787 പേര്‍ യോഗ്യതനേടി. ഒന്നാം റാങ്കിന് കണ്ണൂരിലെ മുഹമ്മദ് മുനവര്‍ ബീവി അര്‍ഹനായി. രണ്ടാം റാങ്ക് – ലക്ഷണ്‍ ദേവ് ബി (ചെന്നൈ), മൂന്ന് – ബെന്‍സണ്‍ ജെയ്ക്ക് എല്‍ദോ (എറണാകുളം). ആദ്യ പത്ത് റാങ്കുകളില്‍ ഏഴും ആണ്‍കുട്ടികള്‍ നേടി.
നാലാം റാങ്ക് – റമീസാ ജഹാം എം.സി. (മലപ്പുറം), അഞ്ച് – കെവിന്‍ ജോയ് പുതുക്കര (തൃശൂര്‍), ആറ് – അജയ് എസ്.നായര്‍ (എറണാകുളം), ഏഴ് – ആസിഫ് അവാന്‍ കെ. (മലപ്പുറം), എട്ട്- ഹരികൃഷ്ണന്‍ കെ. (കോഴിക്കോട്), ഒന്‍പത് – അലീന അഗസ്റ്റിന്‍ (കോട്ടയം), പത്ത് – നിഹല എ. (മലപ്പുറം). എസ്‌സി വിഭാഗത്തില്‍ ഒന്നാം റാങ്കിന് തിരുവനന്തപുരം സ്വദേശിയായ ബിബിന്‍ ജി. രാജ് അര്‍ഹനായി. രണ്ടാം റാങ്ക് തൃശൂര്‍ സ്വദേശിയായ അരവിന്ദ് രാജനാണ്. എസ്ടി വിഭാഗത്തില്‍ ഒന്നാം റാങ്ക് വേരിഫിക്കേഷനായി മാറ്റിവച്ചിരിക്കുകയാണ്. കാസര്‍കോട് നിന്നുള്ള മേഘ്‌ന വി രണ്ടാം റാങ്ക് നേടി.
എഞ്ചിനിയറിങ് എന്‍ട്രന്‍സ് ഫലവും പ്രസിദ്ധീകരിച്ചു. ഇതിനൊപ്പം പ്ലസ് ടുവിലെ മാര്‍ക്കും ചേര്‍ത്തേ പ്രവേശനം നടത്താനാകുകയുള്ളു.
പ്രവേശന പരീക്ഷയുടെ ചുമതലയുള്ള വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, മെഡിക്കല്‍, ഡെന്റല്‍ കോളജുകളുടെ ചുമതലയുള്ള ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു റാങ്കും മറ്റും വിവരങ്ങളും കൈമാറിയാണു പ്രകാശനം നടത്തിയത്.
http://www.cee.kerala.gov.in/main.php

© 2024 Live Kerala News. All Rights Reserved.