ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു; ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോകുംവഴിയാണ് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 25കാരിയെ തട്ടിക്കൊണ്ടുപോയി ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. കൊല്‍ക്കത്ത സാള്‍ട്ട് ലേക് സെക്ടര്‍ അഞ്ചിലാണ് സംഭവം. ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോകുംവഴി യുവതിക്ക് വഴിതെറ്റി. ഇതേതുടര്‍ന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടു നിന്ന ഒരാളോട് വഴി ചോദിച്ചു. ശേഷം നടന്നു പോയ യുവതിയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. യുവതിക്ക് വഴി പറഞ്ഞു കൊടുത്ത ആളും കാറിലുണ്ടായിരുന്നു. വാഹനത്തില്‍വെച്ചാണ് തന്നെ കൂട്ടബലാത്സംഗം ചെയ്തതെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പുലര്‍ച്ചയോടെ ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട യുവതിയെ ഒരു ടാക്‌സി ഡ്രൈവറാണ് പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച് യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.നേപ്പാള്‍ സ്വദേശിനിയായ യുവതി കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊല്‍ക്കത്തയില്‍ താമസമാണ്.

© 2024 Live Kerala News. All Rights Reserved.