ഉത്തര്‍പ്രദേശില്‍ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; രണ്ടു പേര്‍ പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനഞ്ചു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു. യു.പിയിലെ ബഹ്‌റായ്ച്ച് എന്ന സ്ഥലത്താണ് സംഭവം. ലക്‌നൗവിന് സമീപമുള്ള നന്‍പാറ സ്വദേശിയാണ് പെണ്‍കുട്ടി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് തോന്നിപ്പിക്കാന്‍ വേണ്ടിയാണ് പ്രതികള്‍ പെണ്‍കുട്ടിയെ കെട്ടിത്തൂക്കിയത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍കൂടി പിടിയിലാകാനുണ്ട്. മൂവരും പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. മകളെ തട്ടിക്കൊണ്ടു പോകാന്‍ പ്രതികള്‍ നേരത്തെയും ശ്രമിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൃത്യ നിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ നാല് പൊലീസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂട്ടമാനഭംഗം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.