വര്‍ഗീയ പോഴത്തരവുമായി രാഹുല്‍ ഈശ്വര്‍; ബിജെപി അക്കൗണ്ട് തുറന്നു; ആദ്യ ഹിന്ദു വിദ്യാഭ്യാസ മന്ത്രി; പ്രതിപക്ഷ നേതാവും ഹിന്ദു

കൊച്ചി: പുരോഗമനവാദിയെന്ന് സ്വയം പരിചയപ്പെടുത്തി വര്‍ഗീയമായ പരാമര്‍ശങ്ങള്‍ തുറന്നുപറയുന്ന രാഹുല്‍ ഈശ്വര്‍ വീണ്ടും പോഴത്തരവുമായി രംഗത്ത്. പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറന്നത് വളരെ വലിയ സ്വാധീനമാണ് ഉണ്ടാക്കിയെന്നും കേരളത്തിന് ആദ്യ ഹിന്ദു വിദ്യാഭ്യാസ മന്ത്രി ഉണ്ടായി എന്ന് ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ഈശ്വറിന്റെ ട്വീറ്റ. ഹിന്ദുവായ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി എന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയെക്കുറിച്ച് പറയാനുള്ള ധൈര്യം രാഹുല്‍ കാണിച്ചതുമില്ല. പ്രൊഫ. സി രവീന്ദ്രനാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി. ഏറെ ദിവസങ്ങള്‍ക്ക് ശേഷം ആശയക്കുഴപ്പത്തിനൊടുവിലാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി യു ഡി എഫ് തെരഞ്ഞെടുത്തത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്നു. ഹരിപ്പാട് നിന്നുള്ള നിയമസഭാംഗമാണ് 60 കാരനായ രമേശ് ചെന്നിത്തല. ഇവരാരും ഹിന്ദുക്കള്‍ മാത്രം വോട്ട് ചെയ്തതിന്റെ മാത്രം അടിസ്ഥാനത്തില്‍ ഉണ്ടായതല്ലെന്ന് മനസ്സിലാക്കാന്‍ പോലും വിവരമില്ലാത്തവന്റെ ജല്‍പ്പനമാണെന്ന് വിമര്‍ശനമുണ്ട്.

© 2024 Live Kerala News. All Rights Reserved.