മതപരമായ ആഘോഷങ്ങളിലും ഉത്സവങ്ങളിലും നടത്തിവരുന്ന വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി; പുറ്റിങ്ങല്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് ജാമ്യമില്ല

കൊച്ചി: മതപരമായ ആഘോഷങ്ങളിലും ഉത്സവങ്ങളിലും നടത്തിവരുന്ന വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് പുറ്റിങ്ങല്‍ അപകടത്തിനുത്തരവാദിളായ ക്ഷേത്രം ഭാരവാഹികളുടെ ജാമ്യപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. അനാരോഗ്യകരമായ പ്രവണതകള്‍ മതങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നും ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളണമെന്നും കോടതി അഭിപ്രായപ്പെട്ടു. ംഭവത്തില്‍ പൊലീസിനെ രൂക്ഷമായി കോടതി വിമര്‍ശിച്ചു. അപകടം യാദൃശ്ചികമല്ലെന്ന് അഭിപ്രായപ്പെട്ട കോടതി സംഭവത്തില്‍ പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് കുറ്റപ്പെടുത്തി. കേസില്‍ പൊലീസ് റിമോട്ട് കണ്‍ട്രോള്‍ പോലെയാണ് പ്രവര്‍ത്തിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.ഏപ്രില്‍ പത്തിനാണ് പുറ്റിങ്ങല്‍ വെടിക്കെട്ടപകടം നടന്നത്

© 2024 Live Kerala News. All Rights Reserved.