പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ച്ചവെച്ച സംഭവം; ഒന്നാം പ്രതി ലിസിക്ക് 25 വര്‍ഷം തടവും പിഴയും; ആറ് പ്രതികള്‍ക്കും അര്‍ഹിച്ച ശിക്ഷ

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പലര്‍ക്കായി കാഴ്ച്ചവെച്ച കേസിലാണ് ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് അഡീണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് (സ്‌പെഷല്‍) ജഡ്ജി കെ.ബാബുവാണ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ലിസിക്ക് 25 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും.. അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെക്ഷന്‍സ് കോടതിയുടേതാണ് വിധി. രണ്ട് മൂന്നും അഞ്ചും പ്രതികള്‍ ആറുവര്‍ഷം തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. നാല് ആറ് പ്രതികള്‍ക്ക് ഒരു വര്‍ഷം തടവിനൊപ്പം 25000 രൂപയും പിഴയും അടയ്ക്കണം.

പൂവരണി പെണ്‍വാണിഭക്കേസില്‍ 6 പ്രതികള്‍ കുറ്റക്കാരാണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ ലിസിയാണ് കേസിലെ ഒന്നാം പ്രതി. ജോമിനി, ജ്യോതിഷ്, തങ്കമണി, സനീഷ്‌കുമാര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. തെളിവുകളുടെ അഭാവത്തില്‍ 5 പ്രതികളെ കോടതി വിട്ടയച്ചിരുന്നു. വിചാരണ കാലയളവിനിടക്ക് കേസിലെ രണ്ടാം പ്രതി ഉല്ലാസ് കുമാര്‍ ആത്മഹത്യ ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍, വില്പന നടത്തല്‍, ബലാത്സംഗം, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പാലാ സ്വദേശിനിയായ 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബന്ധുവായ ലിസി പലസ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കി എന്നതാണ് കേസ്. 2007 ആഗസ്റ്റ് മുതല്‍ 2008 മെയ് വരെ പെണ്‍കുട്ടി പീഡനത്തിനിരയായി. ഒടുവില്‍ എയ്ഡ്‌സ് ബാധിച്ച് തേനി മെഡിക്കല്‍ കോളേജില്‍ വെച്ച് പെണ്‍കുട്ടി മരിക്കുകയായിരുന്നു. 2014 ഏപ്രില്‍ 29ന് ആരംഭിച്ച വിചാരണ രണ്ടു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. വിചാരണയ്ക്കിടയില്‍ പത്താം പ്രതി ആത്മഹത്യ ചെയ്തു. പ്രോസിക്യൂഷന്‍ ഭാഗത്തിനിന്ന് 183 പേരുടെ സാക്ഷിപ്പട്ടികയാണ് ഹാജരാക്കിയത്. സാക്ഷികളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കേസാണ് പൂവരണി കേസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോവല്‍, വില്‍പ്പന നടത്തല്‍, മാനഭംഗം, ബലാത്സംഗം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കന്യാകുമാരി, എറണാകുളം, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.

© 2024 Live Kerala News. All Rights Reserved.