ബിജെപിക്കാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച തൃശൂരിലെ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു; നാലംഗംസംഘം ഇരുട്ടില്‍ പതിയിരുന്നായിരുന്നു ശശികുമാറിനെ ആക്രമിച്ചത്

തൃശൂര്‍: ബിജെപിക്കാാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച തൃശൂര്‍ എങ്ങണ്ടിയൂരില്‍ ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. പൊക്കുളങ്ങര പടിഞ്ഞാറ് ചെമ്പന്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ശശികുമാറാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെ പൊക്കുളങ്ങര പാലത്തിന് സമീപത്തുവച്ചാണ് ശശികുമാറിനെ നാലംഗ സംഘം ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് വട്ടിവീഴ്ത്തുകയായിരുന്നു. വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോഴായിരുന്നു ആക്രമണം. ശശികുമാറിന്റെ ഒരു കാല്‍ വെട്ടേറ്റ് അറ്റുപോകാറായ നിലയിലായിരുന്നു. ഈ ആക്രമണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ആറ് ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.