സഹപാഠിയെ ബലാത്സംഘം ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി അറസ്റ്റില്‍; മദ്യം നല്‍കി മയക്കിയശേഷമാണ് പീഡിപ്പിച്ചതെന്ന് പരാതി

ന്യൂഡല്‍ഹി: മദ്യം നല്‍കി മയക്കിയ ശേഷം വിദേശിയായ സഹപാഠിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി അറസ്റ്റില്‍. സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ ആഫ്രിക്കന്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് ഗുവഹാട്ടി സ്വദേശി അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം നടന്നത്. ഹോസ്റ്റലില്‍ നടന്ന പാര്‍ട്ടിക്കിടെ മദ്യം നല്‍കിയശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.