ചെരിപ്പ് നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം; അഗ്‌നിശമന സേന തീ അണയ്ക്കാന്‍ ശ്രമിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നരേല പ്രദേശത്തെ ചെരിപ്പ് നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടുത്തം. പുലര്‍ച്ചേയാണ് തീപിടുത്തം ഉണ്ടായത്. അഗ്‌നിശമന സേനയുടെ മുപ്പത്തിയഞ്ച് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.