കന്യാകുമാരി -ദിബ്രുഗഡ് എക്‌സ്പ്രസ് പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: കന്യാകുമാരി ദിബ്രുഗഢ് വിവേക് എക്‌സ്പ്രസ് നാഗര്‍കോവിലിനും തിരുവനന്തപുരത്തിനും മധ്യേയാണ് പാളം തെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കന്യാകുമാരിയില്‍ നിന്ന് വ്യാഴാഴ്ച രാത്രി 11.15 ന് പുറപ്പെട്ട ട്രെയിന്‍ നാഗര്‍കോവിലിന് സമീപം ഇരണിയില്‍ സ്റ്റേഷനടുത്ത് വച്ച് പുലര്‍ച്ചെ ഒരുമണിയോടെയാണ് പാളം തെറ്റിയത്. കനത്തമഴയില്‍ പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണതാണ് അപകടത്തിന് കാരണം. നാഗര്‍കോവില്‍ തിരുവനന്തപുരം ഒറ്റവരി പാതയായതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഇതുവഴിയുള്ള ചില ട്രെയിനുകള്‍ റദ്ദാക്കി.
നാഗര്‍കോവിലില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ഏറനാട് എക്‌സ്പ്രസ്(16606), പരശുറാം എക്‌സ്പ്രസ്(16650) എന്നിവ മണിക്കൂറുകളോളം വൈകും. കന്യാകുമാരിമുംബൈ ജയന്തി ജനത എക്‌സ്പ്രസും(16382) വൈകി മാത്രമേ പുറപ്പെടൂ.

© 2024 Live Kerala News. All Rights Reserved.