ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ: ടോം ഉഴുന്നാല്‍ സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; മോചനത്തിനായുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: യമനിലെ ഏഡനില്‍ നിന്നും ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി പുരോഹിതന്‍ ഫാ: ടോം ഉഴുന്നാല്‍ സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്.മോചനത്തിനായുള്ള ശ്രമം തുടരുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
മാര്‍ച്ച് നാലിനാണ് ഏഡനിലുള്ള ഒരു വൃദ്ധസദനത്തില്‍ നിന്നും പുരോഹിതനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മിഷിനിറി ഓഫ് ചാരിറ്റിയുടെ കീഴിലുള്ള വൃദ്ധസദനത്തില്‍ നടന്ന ആക്രമണത്തില്‍ നാല് കന്യസ്ത്രീകള്‍ ഉള്‍പ്പടെ 16 അളുകള്‍ കൊല്ലപ്പെട്ടിരുന്നു.

© 2025 Live Kerala News. All Rights Reserved.