ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഉടന്‍ മോചിതനായേക്കും; ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചേക്കുമെന്ന് ജര്‍മ്മന്‍ പത്രം

ബര്‍ലിന്‍: യമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം ഉടനെന്ന് ജര്‍മ്മന്‍ പത്രം. ജര്‍മന്‍ പത്രമായ ‘ബില്‍ഡ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്വിറ്റ്‌സര്‍ലന്‍ഡുകാരനും ദക്ഷിണ അറേബ്യന്‍ ബിഷപ്പുമായ പോള്‍ ഹിന്‍ഡറുമായി പത്രം നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ക്രൈസ്തവര്‍ മാത്രമല്ല, ലോകത്തെ കോടിക്കണക്കിനു മറ്റു ജനങ്ങളും ഫാ.ടോമിന്റെ മോചനം ആഗ്രഹിച്ചുവരികയാണെന്ന് ബിഷപ് പറഞ്ഞു. ഫാ. ഉഴുന്നാലിലിനെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് കഴിഞ്ഞയാഴ്ച വിവരം ലഭിച്ചിരുന്നു. അദ്ദേഹം ഉടനെ മോചിതനാകും. അതിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്തു.

© 2024 Live Kerala News. All Rights Reserved.