ബംഗ്ലാദേശില്‍ ബുദ്ധ സന്ന്യാസിയെ വെട്ടിക്കൊന്നു; മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണം

ധാക്ക: ബംഗ്ലാദേശില്‍ ബുദ്ധ സന്ന്യാസിയെ വെട്ടിക്കൊന്നു. ഗ്രാമത്തിലെ ബാന്ദേ എന്ന 75 വയസ്സുള്ള സന്ന്യാസിയെയാണ് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ബംഗ്ലാദേശിലെ തെക്ക് കിഴക്കന്‍ ജില്ലയായ ബന്ദര്‍ബാനിലാണ് സംഭവം. ഗ്രാമത്തിലെ ബുദ്ധ ക്ഷേത്രത്തിനു സമീപം രക്തത്തില്‍ കുളിച്ചു കിടന്ന ബാന്ധേയെ നാട്ടുകാരാണ് കണ്ടെത്തിയത്.
മത ന്യൂനപക്ഷങ്ങള്‍ക്കു നേരെയും മതേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നേതാക്കള്‍ക്കെതിരെയും നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമാണ് ബുദ്ധ സന്ന്യാസിയുടെ കൊലപാതകമെന്ന് പൊലീസ് പറയുന്നു. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം വര്‍ധിച്ചുവരികയാണ് ബംഗ്ലാദേശില്‍. കൊലപാതകത്തിനു പിന്നിലാരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചു.

© 2025 Live Kerala News. All Rights Reserved.