വിഎസിന് മലമ്പുഴയില്‍ ഭൂരിപക്ഷം വര്‍ധിച്ചാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കും; എംഎല്‍എ സ്ഥാനം കൊത്തിയെടുത്ത് പറക്കുന്ന ദേശാടനപ്പക്ഷിയ്ക്ക് കിട്ടേണ്ടത് കിട്ടുമെന്നും വെള്ളാപ്പള്ളി

സുല്‍ത്താന്‍ ബത്തേരി: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മലമ്പുഴയില്‍ ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എംഎല്‍എ സ്ഥാനം കൊത്തിയെടുത്തു പറക്കുന്ന ദേശാടനപ്പക്ഷിയ്ക്ക് ഇത്തവണ കിട്ടേണ്ടത് കിട്ടും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയല്ല മറിച്ച് എന്‍ഡിഎ ഭരിക്കുന്ന അവസ്ഥയാണ് ഉണ്ടാവുക. യുഡിഎഫിന്റെ തകര്‍ച്ച കണ്ട് കസേരയില്‍ കയറാമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷയും നഷ്ടപ്പെട്ടിരിക്കുകയാണ്. ജിഷയുടെ കൊലപാതകത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തം കാട്ടിയില്ല.

മുസ്‌ലിം സമുദായത്തിന് എട്ടു പാര്‍ട്ടികളും ക്രിസ്ത്യന്‍ സമുദായത്തിന് ഏഴു പാര്‍ട്ടികളുമുണ്ട്. എന്നിട്ടും ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഹിന്ദു സമുദായത്തില്‍ ഒരു പാര്‍ട്ടി വന്നപ്പോള്‍ എല്ലാവരും വേട്ടയാടുകയാണ്. അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. എന്‍ഡിഎ സ്ഥാനാര്‍ഥി സി കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് വെള്ളാപ്പള്ളി വയനാട്ടിലെത്തിയത്.

© 2024 Live Kerala News. All Rights Reserved.