ന്യൂഡല്‍ഹി: പ്രണയം തകര്‍ന്നപ്പോള്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തു. കാമുകനായ ഐടി എന്‍ജിനിയര്‍ പിടിയിലായി. കാമുകിയായിരുന്ന ബി.ടെക് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ ഇട്ടത്. ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ ഇന്‍സ്റ്റാഗ്രാമിലാണ് ഇയാള്‍ ഫോട്ടോ ഇട്ടത്. ഡല്‍ഹിയിലുള്ള ഒരു കമ്പനിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെയാണ് ഇവര്‍ പിരിഞ്ഞതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഏപ്രില്‍ 24 നാണ് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോട്ടോകള്‍ ഇടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിടുണ്ട്.