ന്യൂയോര്‍ക്ക്: തീവ്രവാദി സംഘടനയായ ഐഎസ് ലക്ഷ്യമിടുന്ന ഓണ്‍ലൈന്‍ ഹിറ്റ്‌ലിസ്റ്റ് പുറത്തുവിട്ടതിനെ തുടര്‍ന്ന് 3000 അമേരിക്കക്കാര്‍ക്ക് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കി. ഐഎസുമായി ബന്ധമുള്ള ഹാക്കര്‍മാരായ കാലഫ് സൈബര്‍ ആര്‍മിയാണ് തങ്ങള്‍ ലക്ഷ്യമിടുന്നവരുടെ പട്ടിക പുറത്തുവിട്ടത്. ‘want them # death.’ എന്ന പ്രഖ്യാപനത്തോടെയാണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
ലിസ്റ്റിലുള്ളവരുടെ പേര്, വീട്, ഇമെയില്‍ അഡ്രസ്സ് എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് സൈബര്‍ ആര്‍മി പുറത്തുവിട്ടത്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, സുരക്ഷാവിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് പുറമേ സാധാരണക്കാരും പട്ടികയിലുണ്ട്. പല പ്രായത്തിലുളള 3,600 പേരുടെ വിശദാംശങ്ങള്‍ ഉണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഭീഷണിയുടെ വിശ്വാസ്യതയും ന്യൂയോര്‍ക്കിലെ ഫെഡറന്‍ ഏജന്റുകള്‍ സംശയിക്കുന്നുണ്ട്.