അഹമ്മദാബാദ്: ചോദ്യം ചെയ്യാനായി കസ്റ്റഡിയിലിരുന്ന പ്രതി പൊലീസ് കോണ്‍സ്റ്റബിളിനെ അടിച്ചുകൊന്ന ശേഷം രക്ഷപെട്ടു. ക്രൈംബ്രാഞ്ച് കോണ്‍സ്റ്റബിളായ ചന്ദ്രകാന്ത് മക്വാനയാണ് കൊല്ലപ്പെട്ടത്. ഇരുമ്പുകമ്പികൊണ്ട് തലയ്ക്ക് അടിയേറ്റാണ് കോണ്‍സ്റ്റബിളിന്റെ മരണം സംഭവിച്ചിരിക്കുന്നത്. ഓഫീസിനുള്ളില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു ഇയാള്‍.ഗയ്ക്വാദ് ഹവേലിയിലെ അഹമ്മദാബാദ് ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് ഓഫീസിലാണ് സംഭവം. മയക്കുമരുന്ന് കൊല എന്നീ കേസുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത രാജസ്ഥാന്‍ സ്വദേശി മനീഷ് ശ്രാവണ്‍കുമാര്‍ ബാലാനിലി എന്ന യുവാവാണ് കൊലപാതകം നടത്തിശേഷം രക്ഷപെട്ടത്. ഇയാളെ തലേന്ന് രാത്രിയാണ് കസ്റ്റഡിയിലെടുത്തത്്.