നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം തുടങ്ങി; അവസാന തിയ്യതി ഏപ്രില്‍ 29

തിരുവനന്തപുരം: നിയമസഭതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം തുടങ്ങി. എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് പത്രിക സ്വീകരിക്കുക. സ്ഥാനാര്‍ത്ഥികള്‍ക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികള്‍ മുമ്പാകെ പത്രിക സമര്‍പിക്കാം. ഏപ്രില്‍ 29നാണ് പത്രികകള്‍ സമര്‍പിക്കാനുള്ള അവസാന തിയ്യതി.ഏപ്രില്‍ 30 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. അടുത്ത ദിവസം മുതല്‍ സൂക്ഷ്മപരിശോധന ആരംഭിക്കും. മെയ് 16ന് ഒറ്റഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. പാര്‍ട്ടികളുടെയും മുന്നണികളുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ തന്നെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.