ഹനീഫ വധത്തെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഗോപപ്രതാപനെ വധിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പിടിയില്‍; പ്രതികള്‍ ഗോപനെ വധിക്കാന്‍ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയതായി പൊലീസ്

ചാവക്കാട്: ഹനീഫ വധത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗോപ പ്രതാപനെ വധിക്കാന്‍ പത്ത് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ കോണ്‍ഗ്രസ് നേതാക്കളാണ് പിടിയിലായത്. സംഭവത്തരില്‍ മൂന്ന് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാവും പള്ളിക്കമ്മറ്റിയുടെ ഭാരവാഹിയുമായ നടത്തി കുഞ്ഞുമുഹമ്മദ് ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സേവാദള്‍ നേതാവും ചാവക്കാട് സ്വദേശിയുമായ അബ്ബാസ്, ബീച്ച് സ്വദേശി ഇസ്മയില്‍ എന്നിവരാണ് അറസ്റ്റിലായത്. ഹനീഫ വധത്തിന് ശേഷം നവംബറില്‍ ഇവര്‍ ഗോപപ്രതാപനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നാണ് പരാതി. കുഞ്ഞിമുഹമ്മദ് അബ്ബാസ് വഴി ഇസ്മയിലിന് 10ലക്ഷം രൂപക്ക് കൊലപാതകത്തിനുള്ള കരാര്‍ നല്‍കി. ആദ്യഘഡുവായി 10000 രൂപയും കൈമാറി. എന്നാല്‍ ഗോപപ്രതാപനുമായി ബന്ധമുണ്ടായിരുന്ന ഇസ്മയില്‍ തുടര്‍ന്നുള്ള സംഭാഷണങ്ങളും ദൃശ്യങ്ങളും മൊബൈല്‍ഫോണില്‍ പകര്‍ത്തി ഗോപ പ്രതാപന് കൈമാറി. ഈ തെളിവുകള്‍ സഹിതം പൊലീസിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത്. ഫോണ്‍ സംഭാഷണവും ദൃശ്യങ്ങളും വിദഗ്ദപരിശോധനക്ക് വിധേയമാക്കിയിരുന്നു. സംഭവം കോണ്‍ഗ്രസ് തൃശൂര്‍ ഘടകത്തിനുള്ളില്‍ വന്‍ പൊട്ടിത്തെറിയുണ്ടാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.