ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച യുവതികളെ ഐഎസ് ഭീകരര്‍ വധശിക്ഷയ്ക്ക് വിധേയരാക്കി; ക്രൂരമായ പീഡനത്തിന് ശേഷം 250 വനിതകളെ കൊലപ്പെടുത്തി

മൊസൂള്‍: ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച യുവതികളെ ഐഎസ് ഭീകരര്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയെന്ന് കുര്‍ദിഷ് അധികൃതര്‍. മൊസൂളില്‍ ക്രൂരമായ പീഡനത്തിന് ശേഷം കുറഞ്ഞത് 250 വനിതകളെയാണ് കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഐഎസ് തീവ്രവാദികളെ താല്‍ക്കാലികമായി വിവാഹം കഴിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുകയും സമ്മതിക്കാത്തവരെ കൊലപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഐഎസിന്റെ ആവശ്യം നിരസിക്കുന്ന സ്ത്രീകളുടെ കുടുംബാംഗങ്ങളെയും കൊലപ്പെടുത്തുന്നുണ്ടെന്ന് കുര്‍ദിഷ് അധികൃതര്‍ പറഞ്ഞു.

2014 ല്‍ ഐഎസ് തീവ്രവാദികള്‍ മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്തതുമുതല്‍ ഐഎസിനു കീഴില്‍ സ്ത്രീകള്‍ക്ക് ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടിവരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഐഎസ് തീവ്രവാദികളെ വിവാഹം കഴിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുകയും ലൈംഗിക അടിമകളാക്കുകയും ചെയ്യുകയാണെന്ന് കുര്‍ദിഷ് അധികൃതര്‍ പറയുന്നു. ആയിരക്കണക്കിന് കുര്‍ദിഷ്, യസീദി സ്ത്രീകളെയാണ് ഐഎസ് ലൈംഗിക അടിമകളാക്കി തടവിലാക്കിയിരിക്കുന്നതെന്നും കുര്‍ദിഷ് അധികൃതര്‍ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.