കണ്ണൂര്‍: വിഎസ് അച്യുതാന്ദനെതിരെയുള്ള പാര്‍ട്ടിവിരുദ്ധ നിലപാടിലെ പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന പിണറായി വിജയന്റെ പരാമര്‍ശത്തിനിടെയിലും വിഎസ് ധര്‍മ്മടത്തെത്തി, പിണറായിക്ക് വോട്ടുതേടി. പൊതുയോഗ സ്ഥലത്ത് എത്തിയ വിഎസിന് ആവേശകരമായ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്.
വിഎസിന്റെ ഓരോവാക്കുകളും കയ്യടികളോടെയാണ് ജനം സ്വീകരിച്ചത്. എന്ന് പതിവ് ശൈലിയില്‍ നീട്ടിപ്പറഞ്ഞാണ് വിഎസ് പ്രസംഗം ആരംഭിച്ചത്. ആദ്യ വാചകം തന്നെ പിണറായിക്ക് വോട്ട് തേടിയ ശേഷം യുഡിഎഫ് പ്രകടനപത്രികയ്ക്കും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനത്തിലേക്ക് വിഎസ് കടന്നു. പ്രസംഗം അവസാനിപ്പിക്കുമ്പോഴും പിണറായി വിജയന് വേണ്ടി വിഎസ് ഒരിക്കല്‍ കൂടി വോട്ട് ചോദിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചാണ് വിഎസിന്റെ പാര്‍ട്ടിവിരുദ്ധ നിലപാടിലെ പ്രമേയം ഇതുവരെ നീക്കിയില്ലെന്ന് പിണറായി പ്രതികരിച്ചത്. തുടര്‍ന്ന് വിഎസ് യച്ചൂരിയെ വിളിച്ച് രോഷംകൊണ്ടെന്നാണ് വിവരം. യച്ചൂരി പിണറായിയെ വിളിച്ച് ശകാരിച്ചതോടെ പത്രക്കാരുടെ തലയില്‍കെട്ടി പിണറായി തടിയൂരുകയായിരുന്നു.