തൃശൂര്‍: വിവാദങ്ങള്‍ക്കിടെ മാനത്ത് വിസ്മയം സൃഷ്ടിച്ച് തൃശൂര്‍ പൂരം വെടിക്കെട്ട് കാഴ്ച്ചക്കാരുടെ മനസ്സുനിറച്ചു. പുലര്‍ച്ചെ മൂന്നരയോടെ ആദ്യം തിരികൊളുത്തിയത് പാറമേക്കാവ് വിഭാഗമായിരുന്നു. പരവൂര്‍ദുരന്തപശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു വെടിക്കെട്ട് നടന്നത്.
പതിയെ തുടങ്ങിയത് പ്രകമ്പനത്തോടെ പൊട്ടിച്ചിതറി. തൊട്ടുപിന്നാലെ തിരുവമ്പാടിയും അമിട്ടുകളൊരുക്കിയ വര്‍ണ്ണക്കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. നിലയമിട്ടുകളും ചീറുന്നവയും എല്‍ഇഡി അമിട്ടുകളും വാനിലുയര്‍ന്നു. പരവൂര്‍ ദുരന്തപശ്ചാലതലത്തില് കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായായിരുന്നു വെടിക്കെട്ട്. ഇന്ന് ഉച്ചയോടെ തിരുവമ്പാടി ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് സമാപനമാകും. പകല്‍ ഉപചാരം ചൊല്ലിപ്പിരിയലിന് ശേഷവും ശ്രീമൂലസ്ഥാനത്ത് വെടിക്കെട്ട് നടക്കും. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ടിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെട്ട് വെടിക്കെട്ടോടെ പൂരം നടത്തുകയായിരുന്നു.