കാസര്‍ഗോഡ്: ബദിയടുക്കയില്‍ മാതാപിതാക്കളെയുള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഐടി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ബാംളൂരില്‍ ഐടി വിദ്യാര്‍ത്ഥിയായ അശ്വിന്‍(22) ആണ് തൂങ്ങിമരിച്ചത്. അശ്വിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിതാവ് ശ്രീഹരി കല്ലൂരായ, മാതാവ് ലത, ഇവരുടെ സഹോദരങ്ങളായ സുഗുണ,വനജാക്ഷി, സുമ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ബാംളൂരില്‍ പഠിക്കുകയായിരുന്ന അശ്വിന്‍ ഇന്ന് രാവിലെയാണ് എത്തിയത്. വീട്ടിലെത്തിയ ഉടന്‍ മാതാപിതാക്കളേയും മറ്റ് ബന്ധുക്കളേയും ആക്രമിക്കുകയായിരുന്നു. വീട്ടിലുള്ളവരെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം അശ്വിന്‍ തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് ഓടിമറഞ്ഞു.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ച ഇവരെ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് നടത്തിയ പരിശോധനയിലാണ് അശ്വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റ് കാരണങ്ങളൊന്നും വ്യക്തമല്ല.