ശ്രീനഗര്‍: ഹന്ദ്വാര വെടിവെയ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെത്തുടര്‍ന്നാണ് കശ്മീര്‍ കത്തുന്നത്. നാലുദിവസമായി അക്രമം നടക്കുന്ന കശ്മീരിലേക്ക് കൂടുതല്‍ അര്‍ധസൈനികരെ അയയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. 3,600 സൈനികരെയാണ് ഉടന്‍തന്നെ കൂടുതലായി നിയോഗിക്കുക. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ പലയിടങ്ങളിലും കര്‍ഫ്യൂവിന് സമാനമായ സ്ഥിതിയാണുള്ളത്. ഏറ്റുമുട്ടലില്‍ രണ്ടു യുവാക്കള്‍ക്ക് ശനിയാഴ്ച പരിക്കേറ്റു. ഇതേ തുടര്‍ന്ന് വിഷയത്തില്‍ കോടതിയും കേന്ദ്രവും ഇടപെട്ടു. സൈനികര്‍ കശ്മീര്‍ പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്തതുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ വെടിവെപ്പിനിടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. സമാധാനശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നും ഇനിയൊരു മരണം അനുവദിക്കരുതെന്നും കേന്ദ്രം ജമ്മു-കശ്മീര്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കശ്മീര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് കൂടുതല്‍ സൈന്യത്തെ അയക്കാന്‍ തീരുമാനമായത്. സംഘര്‍ഷം ഏതുവിധേയനയെും അണയ്ക്കാന്‍ വേണ്ടത് ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയവും വ്യക്തമാക്കി.