ജനം തെരുവില്‍; സൈന്യത്തിനെതിരെയുള്ള പ്രക്ഷോഭം ശക്തമായി; കശ്മീര്‍ പൊട്ടിത്തെറിക്കുന്നു

ശ്രീനഗര്‍: സൈനികര്‍ കോളജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ചാണ് കശ്മീരില്‍ തുടങ്ങിയ പ്രക്ഷോഭം നേരിടാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. എന്നാല്‍ തന്നെ മാനഭംഗപ്പെടുത്തിയത് സൈനികരെന്ന് പറഞ്ഞ് പെണ്‍കുട്ടി രംഗത്ത് വന്നെങ്കിലും പ്രക്ഷോഭമടങ്ങിയില്ല. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ ചിത്രീകരിച്ച പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിക്കുന്നതു നിയമവിരുദ്ധമാണെന്നും ആക്ഷേപമുയര്‍ന്നു.ഈയുത്ത ദിവസങ്ങളിലായി ജനങ്ങള്‍ തെരുവ്  കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കശ്മീരിലേക്ക് കൂടുതല്‍ അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കശ്മീരിന്റെ പല പ്രദേശങ്ങളിലും ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച ഹാന്ദ്വാര മേഖലയില്‍ നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായതോടെ സൈന്യം വെടിയുതിര്‍ത്തത്.വടക്കന്‍ കശ്മീരില്‍ സ്ഥിതി വഷളായിട്ടുണ്ട്. . സംഭവത്തില്‍ കുപ്‌വാര ഡപ്യൂട്ടി കമ്മിഷണര്‍ കുമാര്‍ രാജീവ് രഞ്ജന്‍ മജിസ്‌ട്രേട്ട്തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.