ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ സ്‌കൂള്‍ കാമ്പസിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ നടന്ന വെടിവയ്പില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. റട്ട്‌ഗേസ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ത്ഥിയായ ഷാനി പട്ടേല്‍ (21) ആണ് മരിച്ചത്്. വടിവെയ്പിന്റെ കാരണമോ ആക്രമികള്‍ ആരെന്ന് വ്യക്തമല്ല. പട്ടേലിന്റെ റൂമില്‍ ഒപ്പം താമസിച്ചിരുന്ന വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഈ വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പരിക്ക് ഗുരുതരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. വെടിവയ്പ് ആകസ്മികമായി നടന്നതല്ലെന്നും പന്ത്രണ്ടായിരത്തോളം വരുന്ന ക്യാമ്പസിലെ മറ്റു വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്നും റട്ട്‌ഗേസ് പൊലീസ് അറിയിച്ചു. വെടിവയ്പിനു ശേഷം ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള രണ്ടു പേര്‍ സംഭവസ്ഥത്തു നിന്നും രക്ഷപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.