സുകേശനെതിരെയുള്ള അന്വേഷണത്തില്‍ അടിസ്ഥാന തത്വങ്ങള്‍ പാലിച്ചില്ല; ശാസ്ത്രീയമായ പരിശോധനകള്‍ നടത്താതെ ഒരു സിഡി മാത്രം ഹാജരാക്കിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി; സര്‍ക്കാറിന് വീണ്ടും തിരിച്ചടി

കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി സുകേശനെതിരെയുളള അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് അടിസ്ഥാന തത്വങ്ങള്‍ പോലും പാലിച്ചിട്ടില്ലെന്ന് ഹൈക്കോടതി. അന്വേഷണ ഘട്ടത്തില്‍ പിടിച്ചെടുത്ത സിഡികള്‍ ക്രൈം ബ്രാഞ്ച് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ശാസ്ത്രീയമായ പരിശോധനകള്‍ നടത്താതെ, ഒരു സിഡി മാത്രം ഹാജരാക്കിയിട്ട് എന്താണ് കാര്യമെന്നും ചോദിച്ച ഹൈക്കോടതി പ്രൊസിക്യൂഷനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. എന്തുകൊണ്ടാണ് ബിജുരമേശിനെതിരെ അന്വേഷണം നടത്താത്തതെന്നും കോടതി ചോദിച്ചു.ബിജു രമേശും എസ്.പി ആര്‍ സുകേശനും കൂടിക്കാഴ്ച നടത്തിയെന്ന ദൃശ്യങ്ങള്‍ക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്നും ഹൈക്കോടതി ചോദിച്ചു. സുകേശനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ എഫ്‌ഐആര്‍ ഇടണമായിരുന്നു. അതുകൊണ്ട് തന്നെ പ്രാഥമികമായ തെളിവുകള്‍ ഇല്ലാതെ കേസ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.