തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നിയമനടപടിയുമായി സര്‍ക്കാര്‍. സൗജന്യ അരിവിതരണം തടഞ്ഞ കമ്മീഷന്റെ നടപടിക്കെതിരെയാണ് സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അനുകൂലമായി നിയമോപദേശം ലഭിച്ചു. മന്ത്രിസഭായോഗത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ അരിവിതരണ പദ്ധതി പെരുമാറ്റചട്ട ലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരത്തിവച്ചിരുന്നു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് പെരുമാറ്റചട്ടം നിലവില്‍ വന്ന ശേഷമാണ് സര്‍ക്കാര്‍ തീരുമാനം ഉണ്ടായതെന്നായിരുന്നു കമ്മീഷന്റെ വിശദീകരണം.
ഏപ്രില്‍ ഒന്നുമുതല്‍ 20ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി നല്‍കാനാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഒരു രൂപയ്ക്ക് നല്‍കുന്ന അരി സൗജന്യമായി നല്‍കാന്‍ 55 കോടി രൂപയുടെ അധിക സബ്‌സിഡിയും അനുവദിച്ചിരുന്നു.എന്നാല്‍ ഈ നീക്കം രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ഉപയോഗിക്കുമെന്ന് വിലയിരുത്തിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അരിവിതരണം തടഞ്ഞത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാര്‍ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാതെ വന്നതോടെയാണ് കമ്മീഷനെതിരെ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.