കോണ്‍ഗ്രസില്‍ തര്‍ക്കമുള്ള നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ സോണിയ ഗാന്ധി തീരുമാനിക്കും; മറ്റുള്ള സീറ്റുകളില്‍ തീരുമാനമായി; അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ തര്‍ക്കമുള്ള നാല് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് വിട്ടു. തൃക്കാക്കര (ബെന്നി ബെഹന്നാന്‍), കോന്നി (അടൂര്‍ പ്രകാശ്), തൃപ്പൂണിത്തുറ (കെ.ബാബു), ഇരിക്കൂര്‍ (കെ.സി.ജോസഫ്) എന്നീ സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് കോണ്‍ഗ്രസിന് കീറാമുട്ടിയായിരിക്കുന്നത്. വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുാമനം. തര്‍ക്കമുള്ള നാലു സീറ്റുകള്‍ ഇന്നു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി പരിഗണിക്കില്ല. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിയാണ്. ചര്‍ച്ചകള്‍ എണ്‍പതു ശതമാനം പൂര്‍ത്തിയായെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.