വി എം സുധീരനും ഉമ്മന്‍ചാണ്ടിയും വിട്ടുവീഴ്ച്ചയ്ക്കില്ല; കോണ്‍ഗ്രസ് സീറ്റ് നിര്‍ണ്ണയ ചര്‍ച്ച സങ്കീര്‍ണ്ണം; 30 സീറ്റുകളില്‍ പാനല്‍; അഴിമതിവീരന്‍ അടൂര്‍പ്രകാശിന് വേണ്ടി പത്തനംതിട്ട ലോബി രംഗത്ത്

തിരുവനന്തപുരം: ആരോപണ വിധേയരെയും അഴിമതിക്കാരെയും മത്സരിപ്പിക്കരുതെന്ന കെപിസിസി വിഎം സുധീരന്റെ തീരുമാനം മാറില്ല. താന്‍ പറയുന്ന എല്ലാ ചണ്ടിപ്പണ്ടാരങ്ങളും മത്സരിക്കണമെന്ന് ഉമ്മന്‍ചാണ്ടി. തൃശങ്കുവിലായി ഹൈക്കമാന്‍ഡ്. കോണ്‍ഗ്രസിലെ സീറ്റ് നിര്‍ണയ ചര്‍ച്ച കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുകയാണ്. ഇതോടെ തര്‍ക്കം നിലനില്‍ക്കുന്ന 30 സീറ്റുകളില്‍ പാനല്‍ സമര്‍പിക്കാന്‍ ധാരണയായി. ഇനി ഈ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് സമിതിയായിരിക്കും തെരഞ്ഞെടുക്കുക. ഈ സീറ്റുകള്‍ മാറ്റിവെച്ച് മറ്റ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ എഐസിസി സ്ര്ക്രീനിംഗ് കമ്മിറ്റ് യോഗം ചേര്‍ന്നു. ഉച്ചഭക്ഷണത്തിന് പിരിഞ്ഞ യോഗം വൈകുന്നേരം പിന്നേയും ചേരും.

വിട്ടുവീഴ്ചയ്ക്കായി അനുരഞ്ജന നീക്കത്തിന് രമേശ് ചെന്നിത്തല മുന്നോട്ടുവന്നുവെങ്കിലും ചര്‍ച്ചയില്‍ രൂക്ഷമായ വാക്കേറ്റം ഉയര്‍ന്നതോടെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. വിട്ടുവീഴ്ച വേണമെന്ന ചെന്നിത്തലയുടെ നിര്‍ദേശത്തോടെ ക്ഷുഭിതനായാണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. വൈകീട്ട് സോണിയ വിഎം സുധീരനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. തര്‍ക്കം പരിഹരിക്കാനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ കേരള നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എ ഗ്രൂപ്പ് നേതാക്കളും തമ്മില്‍ തര്‍ക്കമുണ്ടായി. വിട്ടുവീഴ്ച വേണമെന്ന ചെന്നിത്തലയുടെ നിര്‍ദ്ദേശം എ ഗ്രൂപ്പ് നേതാക്കള്‍ തള്ളി. ഇതിനിടെ, പത്തനംതിട്ടയില്‍ ഐ ഗ്രൂപ്പ് ഡിസിസി ഭാരവാഹികള്‍ അടൂര്‍പ്രകാശിന് വേണ്ടി വിലപേശല്‍ തുടരുകയാണ്. അടൂര്‍പ്രകാശിന് കോന്നിയില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബൂത്ത് തലം മുതല്‍ രാജിയുണ്ടാകുമെന്നണ് ഭാരവാഹികളുടെ ഭീഷണി.

© 2024 Live Kerala News. All Rights Reserved.