കൊളസ്‌ട്രോളിനെ എങ്ങനെ പ്രതിരോധിക്കാം? ജീവിതശൈലീ രോഗങ്ങളെ പടിക്ക് പുറത്തു നിര്‍ത്താം

ഡോ. പ്രസാദ്

dr-340x190

എനിക്കുതോന്നുന്നു കൊളസ്റ്ററോള്‍കൂടിയാല്‍ എന്തെല്ലാം ഭക്ഷണം ഒഴുവാക്കണമെന്നത് ഈ നാട്ടിലെഎല്ലാവര്‍ക്കും തന്നെ അറിയാമെന്ന്. എണ്ണയില്‍ പൊരിച്ചവ, നെയ്‌ച്ചോര്‍, ബിരിയാണി, ബീഫ്, പോര്‍ക്ക് അങ്ങനെ പോകുന്നുലിസ്റ്റ്. പക്ഷെ എനിക്കൊരു സംശയം പതിനഞ്ചും, ഇരുപതും വയസ്സില്‍ ബിരിയാണി കഴിച്ചപ്പോള്‍  ഈ കൊളസ്റ്ററോള്‍ എവിടെയായിരുന്നു? 50-60 വയസ്സില്‍ ബിരിയാണിയില്‍ കൊളസ്റ്ററോള്‍ പതിനഞ്ചും ഇരുപതും വയസ്സില്‍ ഇല്ല. അപ്പോള്‍ ആ ശരീരത്തിലല്ലേ കൊളസ്റ്ററോള്‍ ഉള്ളത്.
അദ്ധ്വാനവും, വ്യായാമവും, കളികളും ഉള്ള പ്രായത്തില്‍ ഭക്ഷണത്തില്‍ കൊളസ്റ്ററോള്‍ ഇല്ല. അതേസമയം കയ്യിലിരുപ്പ് മോശമാകുമ്പോള്‍ ഭക്ഷണത്തിലും കൊളസ്റ്ററോള്‍.
അപ്പോള്‍ തന്നെ പച്ചക്കറി മാത്രംകഴിക്കുന്നവര്‍ക്കെന്താ കൊളസ്റ്ററോള്‍ കൂടാറില്ലേ? കുറേക്കാലത്തെ റിസേര്‍ച്ചിന് ശേഷം അമേരിക്കന്‍ സായിപ്പുമാര്‍ കണ്ടുപിടിച്ചു. ഭക്ഷണത്തിലെ കൊഴുപ്പ്ഒരു പ്രശ്‌നമേ അല്ല. ശരീരത്തിനാവശ്യമുള്ളകൊളസ്റ്ററോളിന്റെ 80% കരളാണ്ഉല്പാദിപ്പുക്കന്നതെന്ന്. ഇതെന്താ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നില്ലേ? പാഠപുസ്തകങ്ങളിലുംറിസേര്‍ച്ച്സ്റ്റഡികളിലുംഇതു പറഞ്ഞിട്ടുണ്ട്. പക്ഷെ ആരും ശ്രദ്ധിച്ചില്ല.

images (1)

ഇപ്പോള്‍അവര്‍ പറയുന്നു. ഭക്ഷണത്തിലെ കൊഴുപ്പല്ല പ്രശ്‌നം, പഞ്ചസാരയാണെന്ന്. അതായത്‌ കൊഴുപ്പ്കഴിക്കാം യഥേഷ്ടം, പക്ഷെ പഞ്ചസാരയാണ് ശ്രദ്ധിക്കേണ്ടതെന്ന്. ഇത്അതിലുംവലിയവിഡ്ഢിത്തമാണെന്ന് പിന്നീട് പറയും, കാരണം. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെ രക്തത്തിലെത്തുന്ന കാര്‍ബോഹൈഡ്രേറ്റ് (ഗ്ലൂക്കോസ്)ഊരജ്ജത്തിനായി ഉപയോഗിച്ച ശേഷമേകൊഴുപ്പ് (ട്രൈഗ്ലിസറൈഡ്‌സ്) ഉപയോഗിക്കൂ. അതായത് അന്നന്ന് കഴിക്കുന്ന ഭക്ഷണത്തിലൂടെരക്തത്തിലെത്തുന്ന അന്നജവും കൊഴുപ്പും ഊര്‍ജ്ജത്തിനായി ഉപയോഗിച്ചുകഴിഞ്ഞ്, അതിലധികം ഊര്‍ജ്ജം ആവശ്യമായിവരുന്നത്രയും വ്യായാമം ചെയ്താല്‍ മാത്രമേ പഴയകൊഴുപ്പ്ശരീരം എടുത്ത് ഉപയോഗിക്കൂ. അതായത് അന്നജം കുറയ്ക്കാതെകൊഴുപ്പ് എത്ര കുറച്ചിട്ടുംകാര്യമില്ല (അതുകൊണ്ടാണ് വെജിറ്റേറിയന്‍സിനും കൊളസ്റ്ററോള്‍കൂടിക്കാണുന്നത്). അതുപോലെതന്നെ അന്നജം കുറച്ചിട്ട്‌കൊഴുപ്പ് ധാരാളം കഴിച്ചാല്‍ അതിലും വലിയവിഡ്ഢിത്തമായിരിക്കും. കൊഴുപ്പ്കഴിക്കുന്നത് പ്രശ്‌നമല്ലായെന്ന ധാരണ പരന്നാല്‍ വരാന്‍ പോകുന്ന വിപത്ത് എന്താണെന്ന് മനസ്സിലായിക്കാണും. ഇനിയെന്താണ്‌ ചെയ്യേണ്ടത് ?ഒരുദിവസംകഴിക്കുന്ന ഭക്ഷണത്തിന്റെ 30 ശതമാനത്തോളം അന്നജവുംകൊഴുപ്പുംകൂടിയാകാം. 70 ശതമാനം പച്ചക്കറികളും പ്രോട്ടീനും (മാംസ്യം) മുട്ട, പാല്‍, ഇറച്ചി, മത്സ്യം എന്നവയിലുംചെറുപയര്‍, സോയാബീന്‍ പോലുള്ളവയിലും ധാരാളം പ്രോട്ടീന്‍ ഉണ്ട്. പക്ഷെ കൊഴുപ്പിന്റെ അളവുംകൂടെ കണക്കിലെടുത്ത് ഭക്ഷണം പ്ലാന്‍ ചെയ്യണം. അതിനനുസരിച്ച്‌വ്യായാമവും പ്ലാന്‍ ചെയ്താല്‍, അടുത്തകാലത്തൊന്നും ഒരു ജീവിതശൈലിരോഗവും വരുമെന്ന് പേടിവേണ്ട. എങ്ങനെ ഭക്ഷണംകഴിക്കണം? എങ്ങനെ വ്യായാമം ചെയ്യണം എന്നിവ പിന്നാലെ.

© 2024 Live Kerala News. All Rights Reserved.