ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പയിന്‍ മാനേജര്‍ മാധ്യമപ്രവര്‍ത്തകയെ കടന്നുപിടിച്ചു; മാനേജര്‍ നിരപരാധിയാണെന്ന് ട്രംപ്; ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ മത്സരാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ ക്യാമ്പയിന്‍ മാനേജര്‍ മാധ്യമപ്രവര്‍ത്തകയെ കടന്നുപിടിച്ചതിന് അറസ്റ്റില്‍. ട്രംപിന്റെ ക്യാമ്പയിന്‍ മാനേജരായ കൊറേ ലെവന്റോവ്‌സ്‌കിയാണ് മാദ്ധ്യമപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായത്. മിഷേല്‍ ഫീല്‍ഡ്‌സ് എന്ന വനിതാ റിപ്പോര്‍ട്ടറെയാണ് ലെവന്റോവ്‌സ്‌കി കടന്നുപിടിച്ചത്. സംഭവത്തിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടു. ലെവന്റോവ്‌സ്‌കി മിഷേലിന്റെ കയ്യില്‍ ബലം പ്രയോഗിച്ച് പിടികൂടുകയും തടഞ്ഞുവെക്കുകയുമായിരുന്നു. അതേസമയം ലെവന്റോവ്‌സ്‌കി നിരപരാധിയാണെന്നും നിയമപരമായി നേരിടുമെന്നുമാണ് ട്രംപിന്റെ പ്രചാരണവിഭാഗം പറയുന്നത്. ട്രംപും മാനേജരെ അനുകൂലിച്ച് രംഗത്തെത്തി.

© 2024 Live Kerala News. All Rights Reserved.