ബാര്‍കോഴക്കേസ്: കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് ആന്റണി

 

അരുവിക്കര: ബാര്‍കോഴക്കേസില്‍ യുഡിഎഫില്‍ ആരു തെറ്റുചെയ്തിട്ടുണ്ടെങ്കിലും സംരക്ഷിക്കില്ലെന്ന് എകെ ആന്റണി. ബാര്‍കോഴക്കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ധീരമായിരുന്നു. കേസില്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം വന്ന ശേഷം നടപടിയുണ്ടാകുമെന്നും ആന്റണി വ്യക്തമാക്കി.

സിപിഎമ്മിനെ രൂക്ഷമായാണ് ആന്റണി വിമര്‍ശിച്ചത്. കേരളത്തില്‍ ബിജെപിയെ വളര്‍ത്തിയത് സിപിഎമ്മാണ്. താല്‍കാലിക ലാഭത്തിനു വേണ്ടി അണികളില്‍ വര്‍ഗീയത വളര്‍ത്തി. ഇതുകൊണ്ടാണ് സിപിഎമ്മുകാര്‍ ബിജെപിയിലേക്ക് കൂട്ടമായി പോയതെന്നും ആന്റണി കുറ്റപ്പടുത്തി.
എല്‍ഡിഎഫും സിപിഎമ്മും കോടതികളുടെ സ്ഥാനം ഏറ്റെടുക്കേണ്ടെന്നും ആന്റണി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.