കെപിഎസി ലളിതയെ അനുനയിപ്പിക്കാന്‍ സിപിഎം തീരുമാനം; വീണ്ടും ചര്‍ച്ച; വടക്കാഞ്ചേരിയില്‍ വേറെ സ്ഥാനാര്‍ഥിയെ പരിഗണിച്ചില്ല

കൊച്ചി: വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിയായി സിപിഎം പുതിയതായി ആരെയും പരിഗണിച്ചില്ല. കെപിഎസി ലളിതയെ അനുനയിപ്പിച്ച് സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി നീക്കം ശക്തമാക്കി. പാര്‍ട്ടി നേതൃത്വം വീണ്ടും ലളിതയുമായി ചര്‍ച്ച നടത്തുമെന്ന് സിപിഎം നേതാവ് കെ.രാധാകൃഷ്ണന്‍ വ്യക്തമാക്കി. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കെപിഎസി ലളിതയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മത്സരരംഗത്തേക്ക് താനില്ലെന്ന് കെപിഎസി ലളിത തന്നെ വ്യക്തമാക്കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ പിന്മാറുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. കെപിഎസി ലളിതയെ ആണ് വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ത്ഥിയായി സിപിഎം പരിഗണിക്കുന്നത് എന്നുളള വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ വ്യാപക പോസ്റ്റര്‍, പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. നൂലില്‍ കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ തങ്ങള്‍ക്ക് വേണ്ടെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ലളിതയുടെ പിന്‍മാറ്റവും പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു. എന്നാല്‍ സിപിഎം വീണ്ടും ഇവരെ സമീപിക്കാനൊരുങ്ങുകയാണ്.

© 2024 Live Kerala News. All Rights Reserved.