സിപിഎം സ്ഥാനാര്‍ഥി പട്ടികയായി; രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്കും അവസരം; ജില്ലാ സെക്രട്ടറിമാരും മത്സരംഗത്ത്

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കിയാണ് പട്ടിക തയ്യാറാക്കിയത്. മൂന്ന് ജില്ലാസെക്രട്ടറിമാര്‍ക്ക് മത്സരിക്കാനുള്ള അനുമതി സംസ്ഥാനകമ്മിറ്റി നിഷേധിച്ചു. തോമസ് ഐസക് ആലപ്പുഴയിലും വി ശിവന്‍കുട്ടി നേമത്ത് നിന്നും ജനവിധി തേടുമ്പോള്‍ എംഎം മണി ഉടുമ്പുന്‍ചോലയിലാണ് അങ്കത്തിനിറങ്ങുന്നത്. രണ്ട് തവണ ജയിച്ചവര്‍ വീണ്ടും മത്സരിക്കേണ്ട എന്ന പൊതുമാനദണ്ഡം സിപിഎമ്മില്‍ നിലവിലുണ്ടെങ്കിലും വിജയസാധ്യതനോക്കി ചിലര്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.

എറണാകുളം ജില്ലാസെക്രട്ടറി പി രാജീവ്, കോട്ടയം ജില്ലാസെക്രട്ടറി വിഎന്‍ വാസവന്‍, ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാന്‍ എന്നിവര്‍ക്ക് മത്സരിക്കാനുള്ള ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. അതേസമയം തൃശൂര്‍, വയനാട് ജില്ലാസെക്രട്ടറിമാര്‍ മത്സരിക്കും. തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടത് കടകം പള്ളി, നേമത്ത് വി ശിവന്‍കുട്ടി, വട്ടിയൂര്‍ക്കാവില്‍ ടിഎന്‍ സീമ, കാട്ടാക്കടയില്‍ ഐബി സതീഷ്, വാമനപുരത്ത്ം ഡികെ മുരളി, ആറ്റിങ്ങലില്‍ ബി സത്യന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. പാറശ്ശാല,നെയ്യാറ്റിന്‍കര,വര്‍ക്കല,അരുവിക്കര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ജില്ലാകമ്മിറ്റിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ച് പിന്നീട് തീരുമാനിക്കും. കൊല്ലത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തി വീണ്ടും സമര്‍പ്പിക്കാന്‍ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാനസമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആലപ്പുഴയില്‍ തോമസ് ഐസക്, അമ്പലപ്പുഴയില്‍ ജി സൂധാകരന്‍, മാവേലിക്കരയില്‍ ആര്‍ രാജേഷ് അരൂരില്‍ ആരിഫ് എന്നിവരാണ്. ചെങ്ങന്നൂര്‍,കായകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയെ പിന്നീട് തീരുമാനിക്കും. പത്തനംതിട്ട ജില്ലയിലെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടികയിലും മാറ്റമുണ്ടാകും. റാന്നിയില്‍ രാജു എബ്രഹാം തന്നെ മത്സരിക്കും. എറണാകുളത്തെ രണ്ട് സഥാനാര്‍ത്ഥികളെയാണ് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചത്. വൈപ്പിനില്‍ നിന്ന് എസ് ശര്‍മ്മയും, പെരുമ്പാവൂരില്‍ നിന്ന് സാജു പോളും ജനവിധി തേടും. തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വടക്കാഞ്ചേരിയില്‍ കെപിഎസി ലളിത, ചാലക്കുടിയില്‍ ബിഡി ദേവസ്യ, ഗുരുവായൂരില്‍ കെവി അബ്ദുല്‍ഖാദര്‍, കുന്നംകുളത്ത് എസി മൊയ്തീന്‍, പുതുക്കാടില്‍ സി രവീന്ദ്രനാഥ്. പാലക്കാട് ജില്ലയിലെ തരൂരില്‍ എകെ ബാലന്‍, ഷൊര്‍ണ്ണൂരില്‍ കെ ശശി, നെന്മാറ കെ ബാബു, കോങ്ങാട് വിജയദാസ്, ആലത്തൂര്‍ കെഡി പ്രസേനന്‍, പൊന്നാനിയില്‍ നിന്ന് ടിപി രാമകൃഷ്ണനും, കോഴിക്കോട് നോര്‍ത്തില്‍ നിന്നും എ പ്രദീപ്കുമാറും ജനവിധി തേടും. ടിപി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ നിന്നാണ് മത്സരിക്കുന്നത്. കല്‍പ്പറ്റയില്‍ സി.കെ ശശിന്ദ്രന്‍.കണ്ണര്‍ ജില്ലയിലെ തലശ്ശേരിയില്‍ എഎന്‍ ഷംസീര്‍. തളിപ്പറമ്പില്‍ ജെയിംസ് മാത്യു, പേരാവൂരില്‍ കെകെ ഷൈലജ, കല്ല്യാശ്ശേരിയില്‍ ടിവി രാജേഷ് എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍

© 2024 Live Kerala News. All Rights Reserved.