വിവാഹപന്തലില്‍ നിന്ന് കാമുകന്റെ കൂടെപ്പോയ യുവതിക്ക് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി; ലൗ കുരുക്ഷേത്രയെന്ന് മതമൗലീകവാദികളുടെ ആക്ഷേപം

കൊയിലാണ്ടി: വിവാഹപ്പന്തലില്‍നിന്ന് കാമുകന്റെ കൂടെപ്പോയ പെണ്‍കുട്ടിയെ കോടതി സ്വന്തം ഇഷ്ടപ്രകാരം കാമുകന്റെ കൂടെ വിട്ടയച്ചെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ശാപവാക്കും ഭീഷണിയും തുടരുന്നു. ഹിന്ദുസമുദായത്തില്‍പ്പെട്ട യുവാവിനൊപ്പമാണ് മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ഇറങ്ങിപ്പോയത്. നമ്പ്രത്തുകര സംസ്‌കൃത കോളജില്‍ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും. വിവാഹ സല്‍ക്കാരം നടന്നുകൊണ്ടിരിക്കെ കോളജ് കൂട്ടുകാരോടൊപ്പം ഫോട്ടോയെടുക്കാനെന്നു പറഞ്ഞ് വീടിനടുത്തെ റോഡിലേക്ക് പോകുകയും അവിടെ കാത്തുനിന്ന കാമുകന്റെ കൂടെ ബൈക്കില്‍ പോകുകയുമായിരുന്നു. വിവാഹത്തിന് ഒരുങ്ങിയ വേഷത്തിലായിരുന്നു പോയത്.
തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കേസില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. സ്റ്റേഷനില്‍ കീഴടങ്ങിയ പെണ്‍കുട്ടിയേയും കാമുകനേയും ചൊവാഴ്ചയാണ് കോടതിയില്‍ ഹാജരാക്കിയത്.

തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. ഇറങ്ങിയപ്പോള്‍ പെണ്‍കുട്ടി ധരിച്ച സ്വര്‍ണാഭരണങ്ങള്‍ പെണ്‍വീട്ടുകാര്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്തു. ഏഴരയോടെ പൊലീസ് സുരക്ഷയില്‍ ഇവരെ വീട്ടിലേക്ക് കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കിയ വിവമരറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് എത്തിയിരുന്നു. അതേസമയം ഇത് ലൗ കുരുക്ഷേത്രയെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അസഭ്യം പറയലും ഭീഷണിയും തുടരുകയാണ്.

poo

© 2024 Live Kerala News. All Rights Reserved.