തെരഞ്ഞെടുപ്പില്‍ മത്സരിക്കണ്ടെന്ന് ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് നോക്കി പറയാന്‍ സുധീരന് ചങ്കുറപ്പില്ല; തന്റെ കാര്യത്തില്‍ സുധീരനും കൂട്ടരും വേവലാതിപ്പെടേണ്ടെന്ന് വിഎസ് അചുതാനന്ദന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കണ്ടെന്ന് ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് നോക്കി പറയാന്‍ സുധീരന് ചങ്കുറപ്പില്ല. അതുകൊണ്ടാണ് ടി.എന്‍.പ്രതാവനെ ചാരി തന്റെ പേര് സുധീരന്‍ പറഞ്ഞതെന്നും വി.എസ് അചുതാനന്ദന്‍ പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനമനുസരിച്ചാണ്. ഇതില്‍ സുധീരനും കൂട്ടര്‍ക്കും വേവലാതിപ്പെടേണ്ട കാര്യമില്ലെന്നും വി.എസ്. പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോട് നേരെ നിന്ന് സംസാരിക്കാനുള്ള ആര്‍ജവം സുധീരന് നഷ്ടപ്പെട്ടെന്നും വി.എസ്.പറഞ്ഞു. മൂന്നു തവണ മത്സരിച്ച തന്നെ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ടി.എന്‍.പ്രതാപന്‍ സുധീരന് കത്തെഴുതിയിരുന്നു. പ്രതാപന്റെ നടപടി വി.എസ്സിനെ പോലുള്ളവര്‍ക്ക് മാതൃകയാണെന്ന് വി.എം.സുധീരന്‍ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.