പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടത്തിയ നാല് പേരുടെ ചിത്രം എന്‍ഐഎ പുറത്തുവിട്ടു; ചിതറിപോയ രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം

ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ ഭീകരാക്രമണം നടത്തിയ നാല് പേരുടെ ചിത്രം എന്‍ഐഎ ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ പുറത്തുവിട്ടു. രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ചിതറിപോയിരുന്നു. ഇവരുടെ കാര്യത്തില്‍ ആശയക്കുഴപ്പം തീര്‍ക്കുന്നതിനായി ഹൈദരാബാദിലെ ലാബില്‍ അയച്ച് വീണ്ടും പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ജനുവരി രണ്ടിനു നടന്ന ആക്രമണത്തിനിടെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരെ തിരിച്ചറിയാന്‍ കഴിയുന്ന എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ കൈമാറണമെന്ന് എന്‍ഐഎ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ എണ്ണത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. സംഭവസ്ഥലത്തുനിന്ന് ലഭിച്ച ശരീര അവശിഷ്ടങ്ങള്‍ ചണ്ഡിഗഢിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ ആദ്യപരിശോധന ഫലത്തില്‍ ആറു ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞയാഴ്ച ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.