പത്താന്‍കോട്ട് തീവ്രവാദി ആക്രമണം നടത്തിയവരെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ പാകിസ്താനില്‍ അറസ്റ്റില്‍; ആക്രമത്തിനുവേണ്ട സൗകര്യം ഒരുക്കി കൊടുത്തത് ഈ സംഘം

ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ തീവ്രവാദി ആക്രമണം നടത്തിയവരെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ പാകിസ്താനില്‍ അറസ്റ്റിലായി. ആക്രമത്തിനുവേണ്ട സൗകര്യം ഒരുക്കി കൊടുത്തു എന്നതാണ് ഖാലിദ് മഹമൂദ്, ഇര്‍ശദുള്‍ ഹഖ്,മുഹമ്മദ് ഷോയ്ബ് ഇവര്‍ക്ക് ചുമത്തിയ കുറ്റം. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാലയിലില്‍ നിന്നാണ് മൂവരും അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്യലിനായി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവര്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ എന്ന് അറിവായിട്ടില്ല. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യ അറസ്റ്റാണിത്.

© 2024 Live Kerala News. All Rights Reserved.